Tuesday, June 13, 2023

pH scale and value

                pH   മൂല്യം 


പഠനനേട്ടങ്ങൾ


  • pH(പൊടെൻഷ്യൽ  ഓഫ് ഹൈഡ്രജൻ) സ്കെയിലും അവയുടെ മൂല്യങ്ങളും മനസ്സിലാക്കാൻ കഴിയുന്നു.

  • ആസിഡുകളുടെയും ആൽക്കലി- യുടെയും പി.എച്ച് മൂല്യം മനസ്സിലാക്കാൻ കഴിയുന്നു

  • കാർഷിക വിളകൾക്ക് മണ്ണിൻറെ പിഎച്ച് മൂല്യം നിർണയിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കാൻ കഴിയുന്നു.



ലഘുകുറിപ്പ്


സോറൻസൻ



  • പദാർത്ഥങ്ങളുട ആസിഡ് ബേസ് സ്വഭാവം കണ്ടുപിടിക്കുന്നതിന്റെ ശാസ്ത്രീയ മാർഗം പി എച്ച് മൂല്യം നിർണയിക്കലാണ്.
  • ഡാനിഷ് ശാസ്ത്രജ്ഞനായ സോറൻസൺ ആണ് പി എച്ച് സ്കെയിൽ ആവിഷ്കരിച്ചത്.
  • ലായനിയിലെ H+ അയോണിന്റെ ഗാഢത അടിസ്ഥാനമാക്കിയാണ് ഈ സ്കെയിൽ രൂപപ്പെടുത്തിയിട്ടുള്ളത്.
  • ജലീയലായിനിയിലുള്ള H+ അയോണുകൾ കൂടുമ്പോൾ അവയുടെ അസിഡിറ്റി സ്വഭാവം കൂടുന്നു എന്നറിയാമല്ലോ.ഇതേപോലെ തന്നെ ലായിനികളിൽ OH- അയോണുകൾ കൂടുമ്പോൾ അതിൻറെ ബേസിക് സ്വഭാവം വർദ്ധിക്കുമെന്നും നമ്മൾ മുന്നേ പഠിച്ചിട്ടുണ്ട്.
  • ഇത്തരത്തിൽ ആസിഡുകളുടെയും ബേസുകളുടെയും പിഎച്ച് മൂല്യം പി എച്ച് പേപ്പർ മുക്കി ഇവയ്ക്കുണ്ടാക്കുന്ന നിറവ്യത്യാസം പി എച്ച് കളർ ചാർട്ട് മായി താരതമ്യം ചെയ്ത് പിഎച്ച് മൂല്യം കണ്ടുപിടിക്കാം.
  • ഒരു പിഎസ്കെയിൽ പൂജ മുതൽ 14 വരെയുള്ള മൂല്യങ്ങളാണ് ഉള്ളത്.


ആസിഡ് സ്വഭാവം.  : പി എച്ച് മൂല്യം<7

ബേസ് സ്വഭാവം.       : പി എച്ച് മൂല്യം>7

നിർവീര്യ സ്വഭാവം.   : പിഎച്ച് മൂല്യം=7


പി. എച്ച് സ്കെയിൽ

                                     




വ്യത്യസ്ത പദാർത്ഥങ്ങളുടെ പിഎച്ച് മൂല്യം


പി എച്ച് പേപ്പർ

വീഡിയോ:1





വീഡിയോ:2



വീഡിയോ:3


Google form:Unit test:01



പി എച്ച് സ്കെയിൽ-Power Point Presentation





pH scale and value

                 pH   മൂല്യം  പഠനനേട്ടങ്ങൾ pH( പൊടെൻഷ്യൽ  ഓഫ് ഹൈഡ്രജൻ) സ്കെയിലും അവയുടെ മൂല്യങ്ങളും മനസ്സിലാക്കാൻ കഴിയുന്നു. ആസിഡുകളുടെയു...