pH മൂല്യം
പഠനനേട്ടങ്ങൾ
pH(പൊടെൻഷ്യൽ ഓഫ് ഹൈഡ്രജൻ) സ്കെയിലും അവയുടെ മൂല്യങ്ങളും മനസ്സിലാക്കാൻ കഴിയുന്നു.
ആസിഡുകളുടെയും ആൽക്കലി- യുടെയും പി.എച്ച് മൂല്യം മനസ്സിലാക്കാൻ കഴിയുന്നു
കാർഷിക വിളകൾക്ക് മണ്ണിൻറെ പിഎച്ച് മൂല്യം നിർണയിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കാൻ കഴിയുന്നു.
ലഘുകുറിപ്പ്
പദാർത്ഥങ്ങളുട ആസിഡ് ബേസ് സ്വഭാവം കണ്ടുപിടിക്കുന്നതിന്റെ ശാസ്ത്രീയ മാർഗം പി എച്ച് മൂല്യം നിർണയിക്കലാണ്.
ഡാനിഷ് ശാസ്ത്രജ്ഞനായ സോറൻസൺ ആണ് പി എച്ച് സ്കെയിൽ ആവിഷ്കരിച്ചത്.
ലായനിയിലെ H+ അയോണിന്റെ ഗാഢത അടിസ്ഥാനമാക്കിയാണ് ഈ സ്കെയിൽ രൂപപ്പെടുത്തിയിട്ടുള്ളത്.
ജലീയലായിനിയിലുള്ള H+ അയോണുകൾ കൂടുമ്പോൾ അവയുടെ അസിഡിറ്റി സ്വഭാവം കൂടുന്നു എന്നറിയാമല്ലോ.ഇതേപോലെ തന്നെ ലായിനികളിൽ OH- അയോണുകൾ കൂടുമ്പോൾ അതിൻറെ ബേസിക് സ്വഭാവം വർദ്ധിക്കുമെന്നും നമ്മൾ മുന്നേ പഠിച്ചിട്ടുണ്ട്.
ഇത്തരത്തിൽ ആസിഡുകളുടെയും ബേസുകളുടെയും പിഎച്ച് മൂല്യം പി എച്ച് പേപ്പർ മുക്കി ഇവയ്ക്കുണ്ടാക്കുന്ന നിറവ്യത്യാസം പി എച്ച് കളർ ചാർട്ട് മായി താരതമ്യം ചെയ്ത് പിഎച്ച് മൂല്യം കണ്ടുപിടിക്കാം.
ഒരു പിഎസ്കെയിൽ പൂജ മുതൽ 14 വരെയുള്ള മൂല്യങ്ങളാണ് ഉള്ളത്.
ആസിഡ് സ്വഭാവം. : പി എച്ച് മൂല്യം<7
ബേസ് സ്വഭാവം. : പി എച്ച് മൂല്യം>7
നിർവീര്യ സ്വഭാവം. : പിഎച്ച് മൂല്യം=7
പി. എച്ച് സ്കെയിൽ
വ്യത്യസ്ത പദാർത്ഥങ്ങളുടെ പിഎച്ച് മൂല്യം
വീഡിയോ:1
വീഡിയോ:2
വീഡിയോ:3
പി എച്ച് സ്കെയിൽ-Power Point Presentation
No comments:
Post a Comment